തിരുവനന്തപുരം: വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ 'ആയുർസ്പർശം' പദ്ധതി ആരംഭിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ വീടുകളിലെത്തി ആയുർവേദ ചികിത്സ ലഭിക്കുന്ന പദ്ധതിയാണിത്. വിദഗ്ദ്ധ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ച് ചികിത്സയും മരുന്നുകളും സൗജന്യമായി നൽകും. ചികിത്സയ്ക്കായി ഫോണിൽ ബന്ധപ്പെടണം. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സേവനം. തിരുവനന്തപുരത്ത് ആരോഗ്യ ഭവനിൽ മൊബൈൽ ക്ലിനിക്കിന്റെ ഫ്ളാഗ് ഒാഫ് വി.എസ്.ശിവകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ്, പദ്ധതിയുടെ കോ ഒാർഡിനേറ്റർ ഡോ.മിനി ഹബീബ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കൊവിഡ് 19 നോഡൽ ഓഫീസർ ഡോ. ദുർഗ പ്രസാദ് .എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം.സുഭാഷ്, ടാസ്‌ക് ഫോഴ്സ് കൺവീനർ ഡോ.മുഹ്സീന .എച്ച്, മെഡിക്കൽ എയ്ഡ് കൺവീനർ ഡോ.സുസ്മിത .ബി.എസ്, ഫാർമസിസ്റ്റ് രാജേഷ്, മുൻകൗൺസിലർ ഹരികുമാർ, പി.പത്മകുമാർ, വിജയകുമാർ, അഡ്വ.സോയാ രാജേന്ദ്രൻ, പി.കെ.എസ്.രാജൻ, പ്രദീപ്, ഭരത് തമ്പി തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9946124732, 9495124732, 9447016770.