പത്തനംതിട്ട: കൊടുമണില്‍ 16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാർ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ രണ്ട് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമൺ അങ്ങാടിക്കൽ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്.
നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബർ തോട്ടത്തിലെത്തിച്ച് മണ്ണ് വാരിയിടുമ്പോഴാണ് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായത്. കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കോടാലി കൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.