ഗ്രാമിന് ₹50 ഇളവ്
കൊച്ചി: ലോക്ക്ഡൗണിൽ ഷോറൂമുകൾ അടച്ചിട്ടിരിക്കുന്നതിനാൽ, അക്ഷയതൃതീയയ്ക്ക് സ്വർണാഭരണങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനായി പർച്ചേസ് ചെയ്യാൻ സൗകര്യമൊരുക്കി ജോയ് ആലുക്കാസ്. അക്ഷയതൃതീയ സ്‌പെഷ്യൽ കളക്ഷനുകൾ ജോയ് ആലുക്കാസ് അണിനിരത്തിയിട്ടുണ്ട്. അക്ഷയതൃതീയയ്ക്കോ അതിനുമുമ്പോ www.joyalukkas.com എന്ന വെബ്‌സൈറ്രിലൂടെ പർച്ചേസ് നടത്താം.
ഓൺലൈൻ പർച്ചേസിൽ സ്വർണവിലയിൽ ഗ്രാമിന് 50 രൂപ ഇളവുണ്ട്. ഡയമണ്ടുകൾക്ക് മൂല്യത്തിൽ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ പർച്ചേസിന് അഞ്ചു ശതമാനം അധിക കാഷ്ബാക്ക് നേടാം. സ്പെഷ്യൽ ഗിഫ്‌റ്ര് വൗച്ചറുകൾ, ഇ-വൗച്ചറുകൾ തുടങ്ങിയവയും ജോയ് ആലുക്കാസ് വെബ്‌സൈറ്ര്, ആമസോൺ, woohoo.in എന്നിവ വഴി വാങ്ങാം. ഷോറൂമുകൾ തുറക്കുമ്പോൾ ഇവ ഉപയോഗിച്ച് സ്വർണാഭരണ പർച്ചേസ് നടത്താം. മുൻകൂർ ബുക്കിംഗിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.