stock

കൊച്ചി: നെഗറ്രീവ് ക്രൂഡോയിൽ വില, ആഗോള സമ്പദ്‌സ്ഥിതിയെ കൂടുതൽ തകർക്കുമെന്ന സൂചനകളെ തുടർന്ന് ഓഹരി വിപണി ഇന്നലെ കുത്തനെ ഇടിഞ്ഞു. ബാങ്കിംഗ്, വാഹനം, ഐ.ടി., എണ്ണ ഓഹരികളാണ് നഷ്‌ടത്തിന് ആക്കം കൂട്ടിയത്. സെൻസെക്‌സ് 1,011 പോയിന്റ് ഇടിഞ്ഞ് 30,636ലും നിഫ്‌റ്റി 280 പോയിന്റ് നഷ്‌ടവുമായി 8,981ലുമാണുള്ളത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 30 പൈസയിടിഞ്ഞ് റെക്കാഡ് താഴ്‌ചയായ 76.83ലുമെത്തി. ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് 3.30 ലക്ഷം കോടി രൂപ കൊഴിഞ്ഞു.