തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പും ജില്ലാ മെഡിക്കൽ ഓഫീസുമായി ചേർന്ന് കഴക്കൂട്ടം മണ്ഡലത്തിലെ രോഗികൾക്കായി ആയുർവേദ മൊബൈൽ ക്ലിനിക് സംവിധാനം ഒരുക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആയൂർവേദ ഡോക്ടർമാർ ഗൃഹസന്ദർശനം നടത്തി ചികിത്സ നടത്തുന്ന 'ആയുർവേദം അരികിൽ' പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഇതിന്റെ ചികിത്സയും മരുന്നും സൗജന്യമായിരിക്കും. ഭാരതീയ ചികിത്സാ വകുപ്പിലെ സീനിയർ ഡോക്ടർ, ഹൗസ് സർജൻ, ഫാർമസിസ്റ്റ് എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി പരിശോധിച്ച്, അനുയോജ്യമായ ചികിത്സ നിർദ്ദേശങ്ങളും, ഔഷധവും നൽകും. 3 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് സേവനം. പദ്ധതിയുടെ നടത്തിപ്പിനായി നടന്ന യോഗത്തിൽ ഡി.എം.ഒ ഡോ. റോബർട്ട് രാജ്, ഐ.എസ്.എം കോവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ. ദുർഗ പ്രസാദ്.എസ്, ടാസ്‌ക് ഫോഴ്സ് കൺവീനർ ഡോ. മുഹ്സീന എച്ച്, മെഡിക്കൽ എയ്ഡ് കൺവീനർ ഡോ. സുസ്മിത ബി.എസ്, ആയുർ സ്പർശം കോർഡിനേറ്റർ ഡോ. മിനി ഹബീബ് എന്നിവർ പങ്കെടുത്തു. ഫോൺ : 9447103222, 9961230754, 9946698961.