tedrose-adhanom

ജനീവ: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയിൽ നിന്നും മറച്ചു വച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം. വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയ്ക്ക് രഹസ്യങ്ങളില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്നത് അപകടമാണ്. കാരണം ഇതൊരു ആരോഗ്യപ്രശ്‌നമാണ്. ഈ വൈറസ് അപകടകാരിയാണ്. നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോൾ ഉണ്ടാകുന്ന വിള്ളലുകളെ അത് ചൂഷണം ചെയ്യുന്നു.

കൊവിഡിന്റെ ഏറ്റവും മോശം അവസ്ഥ ലോകം അഭിമുഖീകരിക്കാൻന്‍ ഇരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.