earth

ഭൗമദിനമായ ഇന്ന്, രാത്രി 8.30 മുതൽ 9.30 വരെ ലോകം വിളക്കുകൾ അണച്ച് ഭൗമമണിക്കൂർ ആചരിക്കും. പരിസ്ഥിതി മലിനീകരണത്തിൽ വീർപ്പുമുട്ടുന്ന ഭൂമിക്കായി രക്ഷയുടെ കൈകൾ കോർക്കണമെന്ന ഓർമ്മപ്പെടുത്തലാണിത്. ഇപ്പോൾ, കൊവിഡിന്റെ ഇരുണ്ട കാലത്ത് ലോകം വാതിലുകൾ കൊട്ടിയടച്ചപ്പോൾ ആശ്വാസപൂർവം നിശ്വസിക്കുകയാണ് ഭൂമി. ലോക്ക് ഡൗൺ കാലത്ത് ലോകനഗരങ്ങളിലാകെ അന്തരീക്ഷ മലിനീകരണതോത് 60 ശതമാനത്തിലധികം കുറഞ്ഞു. ഇന്നു രാത്രി 8.30 ന് ഭൂമിയുടെ ദീർഘായുസ്സിനായി നമുക്ക് ഒരു മണിക്കൂർ വിളക്കണയ്‌ക്കാം. ഭൂമിയിൽ ജീവന്റെ വെളിച്ചം കെട്ടുപോകാതിരിക്കാനാണ് ഈ ഇരുട്ടെന്ന് തിരിച്ചറിയാം.