sebi

അങ്കമാലി: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം അങ്കമാലി പാറക്കടവ് കുറുമശ്ശേരി മൂഞ്ഞേലി വീട്ടിൽ പരേതനായ ദേവസിയുടെയും അങ്കമാലി കറുകുറ്റി മാമ്പ്ര സ്വദേശിനി ആനിയുടെയും മകൻ സെബി ദേവസി (50)യാണ് മരിച്ചത്. വർഷങ്ങളായി കുടുംബസമേതം ലണ്ടനിലാണ് .ബ്രിട്ടനിലെ സതാംപ്റ്റൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരണവാർത്ത നാട്ടിലറിഞ്ഞത്. ഫെബ്രുവരിയിലാണ് സെബി കുറുമശ്ശേരിയിലെ വീട്ടിലത്തെി മടങ്ങിയത്. ഭാര്യ സൈന ലണ്ടനിൽ നഴ്സാണ്. വിദ്യാർത്ഥിയായ ഡയൻ ഡേവിഡ് (12) ഏകമകൻ.