arnab

മുംബയ്: പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഒഫ് ഇന്ത്യയിൽ നിന്ന് റിപബ്ലിക് ടിവി സ്ഥാപകൻ അർണാബ് ഗോസ്വാമി രാജിവെച്ചു. പാൽഘറിലെ ആൾക്കൂട്ടക്കൊലയിൽ എഡിറ്റേഴ്‌സ് ഗിൽഡ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലിൽ നടന്ന തത്സമയ പരിപാടിക്കിടെയാണ് അർണാബ് രാജി പ്രഖ്യാപിച്ചത്. സംഘടനയുടെ ചെയർമാൻ ശേഖർ ഗുപ്തയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് അർണാബ് പറഞ്ഞു.