കണ്ണൂർ: ലോക്ക്ഡൗണിൽ ചെമ്പോത്ത് കിണറിൽ വീണതോടെ ആശങ്കയിലായ കുടുംബത്തിന് ആശ്വാസമായി അഗ്നിശമന സേന. ധനലക്ഷ്മി ആശുപത്രിയ്ക്ക് സമീപത്തെ സാലിയുടെ വീട്ടുകിണറിൽ നിന്നാണ് സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ കെ.കെ ദിലീഷിൻ്റെ നേതൃത്വത്തിൽ കിണറിലിറങ്ങി ചെമ്പോത്തിനെ കരയ്ക്കെത്തിച്ചത്. ലോക്ക് ഡൗൺ ആയതിനാൽ കിണറിൽ ഇറങ്ങാൻ തൊഴിലാളികളെ കിട്ടാതെ ദുരിതത്തിലായിരുന്നു. ചെമ്പോത്ത് ചത്താൽ വെള്ളത്തിനും വേറെ വഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് അഗ്നിശമന സേന സഹായവുമായെത്തിയത്. 30 കോൽ താഴ്ച്ചയുള്ളതായിരുന്നു കിണർ. കെ. നിജിൽ, എസ്. സന്ദീപ്, അരുൺ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.