ന്യൂഡൽഹി: കൊവിഡ് 19 മൂലമുള്ള യാത്രാവിലക്കിനെത്തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അമേരിക്കയിൽ കുടുങ്ങി. വ്യക്തിപരമായ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം ഏപ്രിൽ നാലിനായിരുന്നു തിരികെ ഡൽഹിയിലെത്തേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് 23 മുതൽ അന്താരാഷ്ട്ര വിമാനസർവീസുകളും നിറുത്തലാക്കിയിരുന്നു. മാർച്ച് ഏഴുമുതൽ സുനിൽ അറോറ അവധിയിലായിരുന്നു.