ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. അരങ്ങേറിയിട്ട് രണ്ട് വർഷത്തോളമേ ആകുന്നുള്ളൂവെങ്കിലും ഗ്ളാമർ വേഷങ്ങളിലടക്കം തന്റെ ഇടം സാനിയ സിനിമാ ലോകത്ത് കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മധുരപതിനെട്ടിൽ എത്തിയതിന്റെ സന്തോഷ നിമിഷത്തിലാണ് സാനിയ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുമുണ്ട്.
ശൊ! 18 വയസ്സായോ എന്ന് സാനിയക്കു തന്നെ അത്ഭുതം. പിറന്നാൾ കേക്കും ആഘോഷവുമായുള്ള ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ‌്‌തു. 'ക്വീൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാനിയ, മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിലടക്കം ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചത്.