attack

ആലപ്പുഴ: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ്(23) കഴുത്തിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മങ്ങാരം ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈൽ.

​ഗുരുതരാവസ്ഥയിലുള്ള സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാൽ ആരോപിച്ചു.