വാഷിംഗ്ടൺ: ഉത്തരകൊറിയന്‍ ഭരണാധികാരി ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കിം ജോംഗ് ഉന്നിന് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കിം ജോംഗ് ഉന്‍ സുഖമായിരിക്കട്ടേയെന്ന് ട്രംപ് ആശംസിച്ചു. വാര്‍ത്തകളില്‍ പറയുന്നത് പോലെയാണ് കിമ്മിന്റെ അവസ്ഥയെങ്കില്‍ കിമ്മിന്റെ നില ഗുരുതരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
” എനിക്കിപ്പോള്‍ ഇത് മാത്രമേ പറാന്‍ കഴിയൂ, അദ്ദേഹത്തിന് നല്ലത് വരട്ടേ” ട്രംപ് പറഞ്ഞു. വാര്‍ത്തകള്‍ സത്യമാണോ എന്ന് അറിയില്ലെന്നും കിം നല്ലരീതിയില്‍തന്നെ പോകുന്നുവെന്ന് കരുതുന്നെന്നും ട്രംപ് പറഞ്ഞു.
കിം ജോംഗ് ഉൻ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ 12ന് നടന്ന ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമാണെന്നും മസ്‌തിഷ്ക മരണം സംഭവിച്ചെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങളും കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രദേശിക പത്രവും റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇത് നിഷേധിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രസ്‍താവന ഇറക്കി. രണ്ട് കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പും ഈ വാർത്ത നിഷേധിച്ചു.