kaumudy-news-headlines

1. സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തലെ ആറ് ദിവസത്തെ ശമ്പളം പിടിക്കും. അഞ്ചു മാസം വരെ ഈ രീതി തുടരും. എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം പിടിക്കും. പിന്നീട് സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ ജീവനക്കാര്‍ക്ക് പണം മടക്കി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണ. സ്ഥിതി ആശാവഹമല്ല എന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും പൊലീസിനും ഇളവില്ല.മന്ത്രിമാരുടെയും എം.എല്‍. എമാരുടെയും ശമ്പളം പിടിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ ശമ്പളവും പിടിക്കും. പ്രതിമാസം 30 ശതമാനം ശമ്പളം പിടിക്കും. പ്രതിപക്ഷ ആരോപണങ്ങളെ തുടര്‍ന്നും കോടതി സാലറി ചലഞ്ചിനെ ചോദ്യം ചെയ്യാനുമുള്ള സാധ്യത ഉള്ളതിനാലും ആണ് സര്‍ക്കാര്‍ സാലറി ചലഞ്ചിന് ബദല്‍ കണ്ടെത്തിയത്.


2. കൊല്ലം കുളത്തുപ്പുഴയില്‍ കോവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് രോഗം പകര്‍ന്നത് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമമായ പുളിയന്‍കുടിയില്‍ നിന്നെന്ന് സൂചന. മാര്‍ച്ച് 19ന് തെങ്കാശിയിലെ പുളിയന്‍കുടിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ ഇയാള്‍ പങ്കെടുത്ത് ഇരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും അയല്‍വാസികളും ആയ 28പേര്‍ക്ക് ഇതിനോടകം പുളിയന്‍കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെ ആണ്. കുളത്തുപ്പുഴ ഉള്‍പ്പെടുന്ന കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ ഇതുവരെ 31പേര്‍ക്ക് രോഗം സ്ഥിരീരിച്ചിട്ടുണ്ട്. തെങ്കാശിയില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
3. അതേസമയം, കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്ന് ഐ.ജി അശോക് യാദവ്. നിരീക്ഷണത്തില്‍ ഉള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പട്രോളിംഗ് ആരംഭിക്കും. ഹോട്ട്സ്‌പോട്ടുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കൂ. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്ത് ഇറങ്ങിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍. 42 ദിവസമായിട്ടും കൊവിഡ് ഭേദമാകാത്ത പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ ചികിത്സ രീതി മാറ്റും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റം.
4. മുംബയില്‍ മലയാളി നഴ്സുമാരെ മോശം സാഹചര്യത്തില്‍ ഐസൊലേറ്റ് ചെയ്യുന്നതായി പരാതി. മുംബയിലെ ജെസ്‌ലോക്ക് ആശുപത്രിയിലെ നഴ്സുമാരാണ് പരാതിയും ആയി രംഗത്ത് എത്തി ഇരിക്കുന്നത്. ആവശ്യത്തിന് ശുചിമുറി സംവിധാനം പോലുമില്ലാതെ നഴ്സുമാരെ ഐസൊലേറ്റ് ചെയ്ത് എന്നാണ് പരാതി. മലയാളികള്‍ ആണ് മുംബയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. രോഗബാധിതരായ നഴ്സുമാരെ ക്വാറന്റൈന്‍ ചെയ്യുന്നതിലും ചികിത്സ നല്‍കുന്നതിലും ആശുപത്രികള്‍ വലിയ വീഴ്ച വരുത്തുക ആണെന്നും പരാതി.
5. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19,984 ആയി. 640 പേരാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. 1383 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ തുടങ്ങുന്ന ഘട്ടത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറില്‍ താഴെ മാത്രം ആയിരുന്നു. അവിടെ നിന്നാണ് ഒരു മാസത്തില്‍ താഴെ സമയം കൊണ്ട് രോഗികളുടെ എണ്ണവും മരണങ്ങളും പല മടങ്ങായി വര്‍ദ്ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 50 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. ഇതുവരെ രാജ്യത്തെ 3870 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.
6. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 5218 ആയി. ഡല്‍ഹിയില്‍ 2156 പേര്‍ക്കും, മദ്ധ്യപ്രദേശില്‍ 1552 പേര്‍ക്കും രാജസ്ഥാനില്‍ 1659 പേര്‍ക്കും ഗുജറാത്തില്‍ 2178 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍ 1659, പശ്ചിമബംഗാള്‍ 423, ഉത്തര്‍പ്രദേശ് 1294 എന്നിങ്ങനെ ആണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.
7. ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകം ആണെന്ന് മുന്നറിയിപ്പ് നല്‍കി നീതി ആയോഗ്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാതലത്തില്‍ ആണ് മുന്നറിയിപ്പും ആയി നീതി ആയോഗ് രംഗത്ത് എത്തി ഇരിക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ഇതില്‍ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മെയ് മൂന്നിന് ശേഷം പ്രത്യേകിച്ചും കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഈ ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണം ആകുമോ എന്നാണ് നീതി ആയോഗ് ആശങ്കപ്പെടുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
8. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഈ പ്രതിരോധം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗദ്ധര്‍ പ്രകടിപ്പിക്കുന്നത്. രാജ്യത്തെ ആകെയുള്ള 20,000ത്തോളം കൊവിഡ് രോഗികളില്‍ 13000ത്തോളം പേര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ഉളളവരാണ്. അതേസമയം കൊവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം ധനമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടി കാഴ്ചയോടെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. നീതി ആയോഗ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണോ മറ്റു നിയന്ത്രണങ്ങളോ അടുത്ത രണ്ടോ മൂന്നോ മാസത്തേക്ക് കൂടി നീണ്ടേക്കാനും ഉള്ള സാധ്യതയും ചര്‍ച്ച ആവുകയാണ്.
9. ലോകരാജ്യങ്ങളെ ഭീതിയില്‍ ആഴ്ത്തി കൊവിഡ് പടരുന്നു. മഹാമാരിയെ തുടര്‍ന്ന് ലോകത്ത് ആകമാനം മരിച്ചവരുടെ എണ്ണം 1,77,608 ആയി. രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. യു.എസില്‍ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ന്യൂയോര്‍ക്കില്‍ രോഗ വ്യാപനത്തിന് കുറവ് ഉണ്ടെങ്കിലും പുതിയ ഹോട്ട് സ്‌പോട്ടായ മസാച്ചു സെറ്റ്സില്‍ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. 1700 മരണം. ന്യൂയോര്‍ക്കില്‍ രോഗ വ്യാപനത്തിന് ശമനം ഉണ്ടെങ്കിലും നിയന്ത്രണങ്ങള്‍ നീക്കാന്‍ സമയം ആയിട്ടില്ല എന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ പറഞ്ഞു. സ്‌പെയിനില്‍ രോഗികളുടെ എണ്ണം 2.04 ലക്ഷം കടന്നു. ഇറ്റലിയില്‍ മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ട് ഉണ്ട്. 1,83,957 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.