ബംഗളൂരു: കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അമേരിക്ക വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അദൃശ്യ ശത്രുകളിൽ നിന്ന് അമേരിക്കക്കാരെ രക്ഷിക്കാനും, പൗരന്മാരുടെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെയും വെളിച്ചത്തിൽ, അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് അമേരിക്കയിലേക്ക് ജോലി തേടിയും മറ്റും പോകുന്നത്. അതിനാൽത്തന്നെ ട്രംപിന്റെ തീരുമാനം ലോകം മുഴുവൻ ഭയത്തോടെയാണ് വീക്ഷിക്കുന്നത്.
തങ്ങളുടെ പൗരന്മാർക്കുള്ള ജോലികളിൽ അമേരിക്ക കൂടുതൽ സമ്മർദ്ദം ചെലുത്തിയിട്ടും, രാജ്യം കുടിയേറ്റക്കാർക്ക് പ്രത്യേകിച്ച് ഐ.ടി വ്യവസായത്തിൽപ്പെട്ട പുറത്തുനിന്നുള്ളവർക്ക് പ്രധാന്യം നൽകിയിരുന്നു. സാധാരണയായി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരാണ് കൂടുതലായി അമേരിക്കയിലേക്ക് ചേക്കേറുന്നത്. ആയിരക്കണക്കിന് പേരാണ് പഠിക്കാനായി പോയി, പിന്നെ ജോലി നേടി അവിടെ സ്ഥിര താമസമാക്കുകയും ചെയ്യുന്നത്. പലരും ഇന്ത്യൻ ഐ.ടി ഭീമന്മാരിൽ നിന്നുള്ള ഓൺസൈറ്റ് പ്രോജക്ടുകളിലേക്ക് പോകുന്നു. അതിനാൽത്തന്നെ ട്രംപിന്റെ നീക്കത്തോട് ഇന്ത്യൻ ഐ.ടി സ്ഥാപനങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നറിയാൻ രാജ്യം മുഴുവൻ കാതോർക്കുകയാണ്.
പുതിയ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് 50 ശതമാനം വരെ സ്‌കെയിൽ ചെയ്യാൻ മാസങ്ങളെടുക്കുമെന്ന് വ്യവസായ ബോഡി നാസ്‌കോം അറിയിച്ചു. അതേസമയം, ഡാണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാൻ അവർ ഇപ്പോൾ തയ്യാറല്ല. വ്യവസായ ഭീമന്മാരായ വിപ്രോ, ഇൻഫോസിസ് എന്നിവർക്കും ഈ ഘട്ടത്തിൽ അഭിപ്രായങ്ങളൊന്നുമില്ല
NASSCOM seeks details on the Executive Order of the President of the United States suspending immigration temporarily.
— NASSCOM (@nasscom) April 21, 2020
'ട്രംപിന്റെ തീരുമാനം തീർത്തും പരിഭ്രാന്തമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ വൈറസ് കുടിയേറ്റക്കാരിൽ നിന്ന് വരുന്നതല്ല. ഐ.ടി മേഖലയിലേക്ക് അത് സ്വാധീനം ചെലുത്താൻ പോകുന്നു. ലോകത്തെ ഐ.ടി സേവനങ്ങളിൽ ഇന്ത്യ ഒരു പ്രധാന സംഭാവന നൽകുന്നതിനാൽ സമീപ ഭാവിയിൽ ഈ ഇടിവുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഒരാൾ അഭിപ്രായപ്പെട്ടു.
'ആഗോളതലത്തിൽ മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള കാന്തമാണ് അമേരിക്കയെ മികച്ചതാക്കിയത്. വിദേശികളെ നിരോധിക്കുന്നത് അമേരിക്കയെ വീണ്ടും മികച്ചതാക്കില്ല' വീ ടെക്‌നോളജീസ് സി.ഇ.ഒ ചാക്കോ വള്ളിയപ്പ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.വൈറസിനെതിരെയുള്ള മോശം തയ്യാറെടുപ്പും ആസൂത്രണവും മൂലം യു.എസിൽ നാൽപതിനായിരത്തിൽ കൂടുതലാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.