കോഴിക്കോട്: അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ ഓഖയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ പാഴ്സൽ ട്രെയിൻ ഒറ്റത്തവണ സർവീസ് നടത്തും. 27ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് പുറപ്പെടുന്ന ട്രെയിൻ 29ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. 29ന് രാത്രി 11 ന് മടങ്ങി മേയ് ഒന്നിന് രാത്രി 9.40ന് ഓഖയിൽ എത്തും.
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.