
കോഴിക്കോട്: അക്ഷയതൃതീയയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാൻ ആകർഷക ഓഫറുകളോടെ, ലളിതമായ ഓൺലൈൻ സൗകര്യമൊരുക്കി ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ലോക്ക്ഡൗണിൽ കടകൾ അടച്ചിട്ട പശ്‌ചാത്തലത്തിലാണിത്. വെബ്‌സൈറ്ര് : https://www.malabargoldanddiamonds.com/akshaya-tritiya-offer
ഏപ്രിൽ 26വരെയുള്ള അക്ഷയതൃതീയ ഓൺലൈൻ വില്പനയിലൂടെ, സ്വർണം ബുക്ക് ചെയ്യുന്നവർക്ക് ലോക്ക്ഡൗണിന് ശേഷം ഷോറൂമുകൾ തുറക്കുമ്പോൾ അവ കൈപ്പറ്രാം. ബുക്ക് ചെയ്‌ത ദിവസത്തേയോ കൈപ്പറ്റുന്ന ദിവസത്തേയോ വില താരതമ്യം ചെയ്‌ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവ സ്വന്തമാക്കാം. പണിക്കൂലിയിൽ 30 ശതമാനം കിഴിവുമുണ്ട്. ഡയമണ്ടുകൾക്ക് 20 ശതമാനമാണ് വിലക്കിഴിവ്.
എസ്.ബി.ഐ ക്രെഡിറ്റ് കാർഡുപയോഗിച്ചുള്ള 15,000 രൂപയ്ക്കുമേലുള്ള പർച്ചേസിന് അഞ്ചു ശതമാനം കാഷ്ബാക്ക് ലഭിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സമീപത്തെ മലബാർ ഗോൾഡ് ഷോറൂമിൽ ഫോണിൽ ബന്ധപ്പെട്ടാൽ ബാങ്ക് ട്രാൻസ്ഫർ വഴി പണമടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ഫോൺ : 81118 67916, 86065 53916. പരിശുദ്ധ സ്വർണം, അവയ്ക്ക് ഇൻഷ്വറൻസ്, ബൈബാക്ക് ഗ്യാരന്റി, സ്വർണം തിരിച്ചെടുക്കുന്നതിന് സീറോ ഡിഡക്ഷൻ ചാർജ്, ഇടപാടുകളിലെ സുതാര്യത തുടങ്ങിയ സേവനങ്ങളും മലബാർ ഗോൾഡിന്റെ സവിശേഷതയാണ്.