നാഗ്പൂർ: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) തലവൻ മോഹൻ ഭാഗവത് ഞായറാഴ്ച വൈകിട്ട് 5ന് ഓൺലൈനിൽ അണികളെ അഭിസംബോധന ചെയ്യും. കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിതെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് ട്വീറ്റ് ചെയ്തു. ആർ.എസ്.എസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു നേതാവ് ഓൺലൈനിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്.
'നിലവിലെ സാഹചര്യത്തിൽ നമ്മുടെ കടമ'യെക്കുറിച്ച് മോഹൻ ഭാഗവത് സംസാരിക്കുമെന്നും എല്ലാവരും അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഈ സെഷനിൽ പങ്കെടുക്കണമെന്നും" സംഘ് വ്യക്തമാക്കി.
സാധാരണഗതിയിൽ ആർ.എസ്.എസ് തലവൻ വർഷത്തിൽ രണ്ടു തവണയാണ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. ഒന്ന് വിജയദശമി ദിനത്തിലും മറ്റൊന്ന് ജൂൺ ആദ്യവാരത്തിലും. പതിവിനു വിപരീതമായാണ് ഞായറാഴ്ചത്തെ സെഷൻ.