
തിരുവനന്തപുരം:മെഡിക്കൽ കോളേജ് കാമ്പസിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ നിർവഹിച്ചു. കാമ്പസിനെ പത്ത് സോണുകളായി തിരിച്ച് ഓരോ സോണിലും നിശ്ചയിച്ചിട്ടുള്ള സൂപ്പർവൈസർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷർമ്മദ്, എസ്.എ.ടി സൂപ്രണ്ട് ഡോ സന്തോഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ജോബിജോൺ, ഡോ.സുനിൽകുമാർ, ആർ.എം.ഒ ഡോ.മോഹന്റോയ്, എ.ആർ.എം.ഒമാരായ ഡോ.സുജാത, ഡോ.ഷിജു മജീദ്, നഴ്സിംഗ് ഓഫീസർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, ഹൗസ്‌കീപ്പിംഗ് വിഭാഗം ഉദ്യോഗസ്ഥർ, പീഡ് സെൽ ഉദ്യോഗസ്ഥർ, ക്ലീൻ കാമ്പസ് കാമ്പെയിൻ നോഡൽ ഓഫീസർ ഡി.മധുസൂദനൻ, സെക്യൂരിറ്റി ഓഫീസർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.