ടെഹ്റാൻ: രാജ്യത്ത് കൊവിഡ് പടരുമ്പോഴും രാജ്യത്തെ ആദ്യ സൈനിക ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ.
'നൂർ" എന്ന് പേരിട്ട ഉപഗ്രഹ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.
ഭൗമോപരിതലത്തിൽനിന്ന് 425കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മെസഞ്ചർ എന്ന ഉപഗ്രഹ വാഹനം വഴിയായിരുന്നു വിക്ഷേപണം.