തിരുവനന്തപുരം: അതിജീവനത്തിന്റെ കേരളാ മാതൃകയ്ക്ക് റാപ്പിന്റെ താളം നൽകി നഗരസഭയിലെ ഗ്രീൻ ആർമി പ്രവർത്തകർ ഒരുക്കിയ ഗാനം മേയർ കെ.ശ്രീകുമാറിന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു.' തിരിച്ചുവരവ്' എന്ന ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സജിൻ .എൽ.എസ്, ബിവിൻ വിജയകുമാർ എന്നിവർ ചേർന്നാണ്. സർക്കാരിന്റെയും നഗരസഭയുടെയും പ്രതിരോധ പ്രവർത്തനങ്ങളാണ് ഉള്ളടക്കം. അനന്തു സുന്ദർ രാജ്, ജി. വിശ്വജിത്തിന്റെ സംഗീതത്തിൽ ശിവശങ്കർ, അഖില എസ്. രാജ്, ലാൽ .എസ്.എസ് എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. തോമസ് വർഗീസ്, അരുൺ പണ്ടാരി എന്നിവർ കാമറ. എഡിറ്റിംഗ്-റോബിൻ ആന്റണി.