തിരുവനന്തപുരം: ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി സി.പി.എം സംസ്ഥാനവ്യാപകമായി അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. എ.കെ.ജി സെന്ററിൽ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ തൈകൾ തട്ട് തുടക്കമിട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കുടുംബത്തോടൊപ്പം വീട്ടിൽ തൈകൾ നട്ടു.