
ജനീവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിച്ചാൽ രോഗം തിരിച്ചെത്താനുള്ള സാദ്ധ്യത ഏറെയാണെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
ആഗോള ജനസംഖ്യയിൽ ചെറിയ അനുപാതം പേരിൽ മാത്രമേ ( 2- 3ശതമാനം) രക്തത്തിൽ ആന്റിബോഡികൾ ഉള്ളൂ. അതുകൊണ്ട് 'നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ പകർച്ചവ്യാധി ഇല്ലാതാക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു. നിലവിൽ ലോക ജന സംഖ്യയിൽ ചെറിയൊരു വിഭാഗത്തിനേ കൊവിഡ് ബാധിച്ചിട്ടുള്ളൂ. അത് 2-3 ശതമാനത്തിൽ കൂടില്ലെന്നും ടെഡ്രോസ് പറഞ്ഞു.
കൊവിഡിനെതിരെ വാക്‌സിനോ മരുന്നോ കണ്ടെത്തുന്നത് വരെ വ്യക്തികളും സമൂഹവും പുതിയൊരു ജീവിത രീതി സ്വീകരിക്കേണ്ടി വരും.
- തകേഷി കസായി,
ഡബ്ല്യു.എച്ച്.ഒ റീജിയണൽ ഡയറക്ടർ