covid-

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ ഉള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിന് ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിൽ ഹോട്ട്സ്പോട്ടുകളായ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്തു. ജില്ലയിൽ നിയന്ത്രണം ലംഘിച്ച നിരത്തിലിറങ്ങിയതിന് 437 കേസുകളാണ് ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ജില്ലയിലെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഹോട്ട് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങൾ പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.