mithun-chakrabarthi-fathe

മുംബയ്: ബോളിവുഡിലെ മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് ബസന്തകുമാർ ചക്രവർത്തി (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച മുംബയിലായിരുന്നു അന്ത്യം. ഷൂട്ടിംഗിനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ കുടുങ്ങിക്കിടക്കുകയാണ് മിഥുൻ ചക്രവർത്തി. അന്ത്യ കർമ്മങ്ങൾക്കായി സ്വവസതിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് നടനെന്നും വിവരമുണ്ട്. ഭാര്യ: ശാന്തിമോയ് ചക്രവർത്തി. മിഥുനടക്കം നാലു മക്കളുണ്ട്.