ഭോപ്പാൽ: സുരക്ഷ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര അവാദിനെ മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്തു.മന്ത്രിക്ക് നേരത്തെ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ മുൻകരുതലെന്നോണം 14 ദിവസം നിരീക്ഷണത്തിൽ തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.