തിരുവനന്തപുരം: കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ പ്രസിഡന്റ് പി.കെ. രാജു, സെക്രട്ടറി പി.സി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തകർ രക്തദാനം നടത്തി. ജില്ലാ ട്രഷറർ അൻസാദ് അബ്ബാസ്, പാളയം ബാബു, സിജു തുമ്പ തുടങ്ങിയവർ പങ്കെടുത്തു.