ന്യൂഡൽഹി : വേൾഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ ' അയാം ബാഡ്മിന്റൺ " പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസിഡറായി വനിതാ ലോകചാമ്പ്യനായ ഇന്ത്യൻ താരം പി.വി സിന്ധുവിനെ തിരഞ്ഞെടുത്തു. ബാഡ്മിന്റൺ താരങ്ങൾക്ക് കളിയോടുള്ള ഇഷ്ടം വെളിപ്പെടുത്താനും കായികരംഗത്തെ ദുർപ്രവണതകൾക്കെതിരെ പ്രതികരിക്കാനുമുള്ള പ്ളാറ്റ്ഫോമായുമാണ് ' അയാം ബാഡ്മിന്റൺ "രൂപീകരിച്ചിരിക്കുന്നത്.