ഹൈദരാബാദ് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായി ഏഴര ലക്ഷം രൂപ സമാഹരിച്ച് ഗോപിചന്ദ് അക്കാഡമിയിലെ ബാഡ്മിന്റൺ താരങ്ങൾ. തെലങ്കാന മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും പൊലീസ് സേനയ്ക്കും ഹൈദരാബാദ് മുൻസിപ്പാലിറ്റിക്കുമായാണ് തുക നൽകിയത്.