തിരുവനന്തപുരം ∙ സ്പ്രിൻക്ലർ വിവാദത്തിൽ ആരോപണം ഉന്നയിച്ചവർ തെളിവ് കൊണ്ട് വരട്ടെയെന്നും മകൾക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളു. മടിയിൽ കനമില്ല അതുകാണ്ട് ഭയവും ഇല്ലെന്നും പിണറായി വ്യക്തമാക്കി.
വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിവാദങ്ങൾക്കു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. അവരവരുടെ ശീലം അനുസരിച്ച് മറ്റുള്ളവരെ അളക്കാൻ നോക്കരുത്. ആ ശീലങ്ങൾക്കൊപ്പം വളർന്നവല്ല താനെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതിയുടെ നടപടികളിൽ അപാകതയില്ല. ഏത് കോടതിയും
ചെയ്യുന്നത് മാത്രമാണിത്. അതിന്റെയെല്ലാം പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങളിൽ അത്തരം കാര്യങ്ങളിൽ മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.