kashmir

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയനിൽ ബുധനാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരര്‍ കൊല്ലപ്പെട്ടു.

പ്രദേശത്ത് ഭീകരർ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരിച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടൽ നടന്നിടത്ത് നിന്ന് വൻ തോതിലുള്ള ആയുധശേഖരം കണ്ടെത്തിയെന്നും ജമ്മു കാശ്മീർ ഐ.ജി പി.വിജയകുമാർ പറഞ്ഞു. അതേസമയം, കൊവിഡ് ബാധിച്ച ഭീകരരെ പാകിസ്ഥാനിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് അയക്കുന്നുണ്ടെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.കാശ്മീരിൽ വൈറസ് പടർത്തുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.