ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തുന്ന കൊവിഡ് 19-നെതിരെ പോരാടുന്ന 10 ലോകനേതാക്കളിൽ ഒന്നാമതെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് യു.എസിലെ സർവേ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അമേരിക്ക ആസ്ഥാനമായ സർവേ ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ട് ജനുവരി 1-നും ഏപ്രിൽ 14-നും ഇടയിൽ നടത്തിയ സർവേയിലാണ് ലോകത്തെ പത്തു നേതാക്കളിൽ മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത്.
'കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നിൽ നിന്ന് നയിക്കുന്നു. സ്ഥിരമായ ഉയർന്ന റേറ്റിംഗാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തിൽ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Public opinion based approval ratings of world leaders shown in the charts. @PMOIndia leads #IndiaFightsCorona from the front. Consistent high approval ratings for @narendramodi. Nation has confidence in its leadership in an extraordinary situation due a pandemic. pic.twitter.com/fwrRDsp0o7
സർവേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗ്രാഫുകൾ പ്രകാരം നരേന്ദ്ര മോദിയ്ക്ക് ലഭിച്ചത് 68 പോയിന്റാണ്. തൊട്ടുപിന്നിൽ മെക്‌സിക്കോയുടെ ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ്.