തിരുവനന്തപുരം: ഷാറ്രോരിക്ക് പകരം മോഹൻ ബഗാനെ ഇത്തവണ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ കിബു വിക്യുന ബ്ലാസ്‌റ്റേഴ്സിന്റെ പുതിയ കോച്ചാകുമെന്ന് വിവരം. 2002ൽ ലാലിഗ ടീം ഒസാസുനയെ പരിശീലിപ്പിച്ചാണ് 48 കാരനായ വിക്യുന കോച്ചിംഗ് കരിയർ ആരംഭിക്കുന്നത്. എ.ടി.കെ യും മോഹൻ ബഗാനും ലയിക്കാനുള്ള തീരുമാനം വന്നതോടെ, കിബു വിക്യുനയ്‌ക്കോ ആന്റോനിയോ ലോപ്പസ് ഹബ്ബാസിനോ, ഒരാൾക്ക് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഹബ്ബാസിനെ നിലനിറുത്തുമെന്ന് ക്ലബ് ഉടമകൾ പ്രഖ്യാപിച്ചതോടെ സ്‌പെയിൻ കാരനായ വിക്യുനയ്ക്ക് മറ്റൊരു ടീമിലേക്ക് മാറാനുള്ള അവസരം ലഭിക്കുകയായിരുന്നു.