excercise

പ്രായഭേദമെന്യേ മികച്ച ആരോഗ്യം നിലനിറുത്താൻ സഹായകമാണ് വ്യായാമം. പലർക്കും വീട്ടിലിരുന്ന് മടുപ്പ് തോന്നിത്തുടങ്ങിയ ഈ ലോക് ഡൗൺ കാലത്തും വ്യായാമം നൽകുന്ന ഗുണം ചെറുതല്ല. ആരോഗ്യം മാത്രമല്ല ഊർജസ്വലമായ മാനസിക , ശാരീരിക അവസ്ഥ സ്വന്തമാക്കാൻ സഹായിക്കുന്ന വ്യായാമത്തിന്റെ മറ്റ് ഗുണങ്ങൾ ഇതാ: നല്ല ഉറക്കം , എല്ലുകൾക്കും പേശികൾക്കും ബലം, ശരിയായ ശരീരഭാരം, വിഷാദം , ഉത്കണ്ഠ എന്നിവ അകറ്റും. മാനസികോല്ലാസം പ്രദാനം ചെയ്യും.


സൂംബ നൃത്തം, വീടിന്റെ പരിസരത്തുള്ള സൈക്ലിംഗ് തുടങ്ങി രസകരമായി ചെയ്യാവുന്ന ഇനങ്ങൾ തിരഞ്ഞെടുത്താൽ വ്യായാമത്തോടുള്ള മടുപ്പ് ഒഴിവാക്കാം.
മറ്റ് വ്യായാമങ്ങൾ ആരോഗ്യസ്ഥിതി അനുസരിച്ച് വിദഗ്ധരുടെ നിർദേശപ്രകാരം തിരഞ്ഞെടുക്കുക. മിതമായ വ്യായാമം വിയർക്കാൻ സഹായിക്കും. എന്നാൽ, വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോൾ സംസാരിക്കാൻ കഴിയാത്ത അവസ്ഥ, വലിയ തോതിലുള്ള കിതപ്പ് എന്നിവ ആരോഗ്യത്തിന് യോജിക്കാത്ത കഠിന വ്യായാമത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഇത് ഒഴിവാക്കുക.