pic-

ന്യൂഡൽഹി : കൊവിഡിന് എതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രഥമ വനിത സവിത കോവിന്ദ് രാഷ്ട്രപതിയുടെ വസതിയിലിരുന്ന് മാസ്ക്കുകൾ തുന്നാൻ ആരംഭിച്ചു . ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിന്റെ വിവിധ ഷെൽട്ടർ ഹോമുകളിലേക്ക് ഈ മാസ്കുകൾ വിതരണം ചെയ്യും. മാസ്ക്കുകൾ തുന്നി കൊണ്ട് ഇന്ത്യയിലെ മുഴുവൻ ജനതയ്ക്കും കൊവിഡിനെതിരെ പോരാടാനാകും എന്ന സന്ദേശമാണ് സവിത കോവിന്ദ് നൽകുന്നത്.

കൊവിഡിനെ പ്രതിരോധിക്കാനായി ആരോഗ്യ വിദഗ്ദ്ധർ നേരത്തെ തന്നെ ജനങ്ങൾ പൊതു അകലം പാലിക്കണമെന്നും, മാസ്ക്കുകൾ ധരിക്കണമെന്നുമുളള നിർദ്ദേശം നൽകിയിരുന്നു. മാസ്ക്ക് ഉൾപ്പെടെ ധരിച്ച് പൂർണമായ സുരക്ഷ മുൻകരുതലുകളോടെയാണ് പ്രഥമ വനിത സവിത കോവിന്ദ് സ്വന്തം ജനങ്ങൾക്കായി മാസ്ക്കുകൾ തുന്നുന്നത്.

അതേസമയം ഇന്ത്യയിൽ 21000 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 681 പേർ രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു.