കണ്ണ് തുറപ്പിച്ച് കോവിഡ്..., ലോകമെങ്ങും മഹാമാരിയെ പഴിക്കുമ്പോഴും പ്രകൃതി ആശ്വാസത്തിലാണ്. ലോകം നിശ്ചലമായപ്പോൾ സർവ്വ മലിനീകരണത്തിൽ നിന്നും പ്രകൃതി രക്ഷനേടിയിരിക്കുകയാണ്. വായു മലിനീകരണം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 89 കിലോ മീറ്റർ അകലേയുള്ള പശ്ചിമഘട്ട മലനിരകളുടെ കാഴ്ച്ച കോഴിക്കോട് പുറക്കാട്ടേരി പാലത്തിൻ നിന്നും ദൃശ്യമായപ്പോൾ.