അനൂപ് ശങ്കറിന്റെ 'ചന്ദ്രചൂഢ ശിവശങ്കര' എന്ന ഗാനത്തിന് രണ്ട് യുവതികൾ വച്ച നൃത്ത ചുവടുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ലക്ഷ്മിപ്രിയ. പി, ചിന്മയ വി. ആര്‍ എന്നീ കലാകാരികളാണ് വീഡിയോയില്‍ പാട്ടിനൊത്ത് താളത്തിൽ ചുവടു വയ്ക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തും കണ്ണിന് കുളിര്‍മയേകുന്നതാണ് ഈ ഭരതനാട്യ ചുവടുകൾ . പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്ക് അകം തന്നെ വീഡിയോ വൈറലായി. കോഴിക്കോട് ജില്ലയിലെ മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന എടമന ഇല്ലതാണ് ഈ നൃത്തച്ചുവടുകള്‍ ചിത്രീകരിച്ചത്. നാനൂറിലേറെ വര്‍ഷം പഴക്കമുള്ള കേരളത്തിലെ അപൂര്‍വ്വ ഇല്ലങ്ങളിലൊന്നാണ് ഇത്.
മുചുകുന്ന് മാവുന്നംകണ്ടി വീട്ടില്‍ പ്രകാശന്റെയും വിനോദിനിയുടെയും മകളായ ലക്ഷ്മിപ്രിയ ഒപ്‌റ്റോമെട്രിസ്റ്റ് ആണ്. വര്‍ഷങ്ങളായി നൃത്തരംഗത്തുള്ള ഈ കലാകാരി മുചുകുന്നിലെ 'ലയം സ്‌കൂള്‍ ഓഫ് ഡാന്‍സി'ന്റെ അമരക്കാരി കൂടിയാണ്. ലക്ഷ്മിപ്രിയയുടെ ശിക്ഷണത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയ നൃത്തം അഭ്യസിച്ചത്.