pic-

തൃക്കരിപ്പൂർ : ലോക്ക് ഡൗൺ ബോറടി മാറ്റാൻ 'കോരിക്കളി' (ഓടിന്റെ ചെറു കഷ്ണങ്ങൾ അടുക്കിവച്ച് അതിൽ പന്തുകൊണ്ട് എറിയുന്ന കളി). സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് വയസന്മാർ ഓടിരക്ഷപ്പെട്ടു. സ്ഥലത്തു നിന്നും12 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സൗത്ത് തൃക്കരിപ്പൂരിലാണ് സംഭവം. ചന്തേര എസ്. ഐ മെൽവിൻ ജോസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് മുതിർന്ന കുറേയാളുകൾ വീറും വാശിയും നിറഞ്ഞ് കളിക്കളത്തിൽ കോരികൾ എറിയുന്നത് കണ്ടത്. പൊലീസെത്തിയതോടെ പ്രായം മറന്നുള്ള ഓട്ടം. എന്നാൽ, മൊബൈലുകൾ എടുക്കാൻ പറ്റിയില്ല. ഇതോടെ മൊബൈലുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്ഥലംവിട്ടു. ലോക്ക് ഡൗൺ ലംഘിച്ച് കളിച്ചവർക്കെതിരെയെല്ലാം കേസുമെടുത്തു.