ബീജിംഗ്: കൊവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളർ കൂടി നൽകുമെന്ന് ചൈന. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് അമേരിക്ക നിറുത്തി വച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രഖ്യാപനം.
' വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ചൈന കൂടുതൽ ഫണ്ട് അനുവദിക്കുന്നതെന്ന്" ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. മാർച്ചിൽ ലോകാരോഗ്യ സംഘടനയ്ക്ക് ചൈന രണ്ട് കോടി ഡോളർ സഹായം നൽകിയിരുന്നു. ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ലോകവ്യാപകമായി വൈറസ് പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.