തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'സഹായഹസ്‌തം" വായ്‌പാ പദ്ധതി സംബന്ധിച്ച് കുടുംബശ്രീയും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയും തമ്മിൽ ധാരണയിലെത്തി. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പലിശ സബ്‌സിഡിയോട് കൂടി നാലുലക്ഷം രൂപവരെ വായ്‌പ നൽകുന്ന പദ്ധതിയാണിത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. ഹരികിഷോർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സീനിയർ റീജിയണൽ മാനേജർ പി.വി. സായിസുബ്രഹ്മണി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഫോട്ടോ:
മുഖ്യമന്ത്രിയുടെ 'സഹായഹസ്‌തം" വായ്‌പാ പദ്ധതി സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. ഹരികിഷോർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സീനിയർ റീജിയണൽ മാനേജർ പി.വി. സായിസുബ്രഹ്മണി എന്നിവർ തമ്മിൽ കൈമാറുന്നു.