തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വട്ടിയൂർക്കാവിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ജനറൽ ആശുപത്രിക്കും പേരൂർക്കട ജില്ലാ ആശുപത്രിക്കുമായി 93.61 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഇതിൽ 88 ലക്ഷം രൂപ ജനറൽ ആശുപത്രിയിലെയും 5.6 ലക്ഷം രൂപ പേരൂർക്കട ജില്ലാ ആശുപത്രിയിലെയും അടിസ്ഥാന സൗകര്യങ്ങൾക്കും സുരക്ഷാ ഉപകരണങ്ങൾക്കുമായാണ് വിനിയോഗിക്കുക. പദ്ധതിയുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ മൂന്ന് വെന്റിലേറ്ററുകൾ, ഒരു പോർട്ടബിൾ വെന്റിലേറ്റർ, 5 മൾട്ടിപാരാമോണിറ്റർ, 20 കാർഡിയാക്‌ടേബിൾ,4 ഡിഫൈബ്രിലേറ്റർ, 500 പി.പി.ഇ കിറ്റുകൾ, 500 എൻ-95 മാസ്‌കുകൾ, 9 ഓക്സിജൻ സിലിണ്ടറുകൾ, 100 കെ.വി.എ ജനറേറ്റർ,10 ഇൻഫ്രാറെഡ് തെർമോമീറ്റർ,പേഷ്യന്റ് വാമർ, ഫ്ളുയിഡ് വാമർ, എമർജൻസി ട്രോളി എന്നീ ഉപകരണങ്ങൾ ജനറൽ ആശുപത്രിക്ക് ലഭ്യമാകും. പേരൂർക്കട ജില്ലാ ആശുപത്രിയിൽ എന്റോട്രാകിയൽ ട്യൂബ് വിത്ത് സബ്ഗ്രൂട്ടിക് സക്ഷൻ, വീഡിയോ ലെയിംഗോസ്‌കോപ് വിത്ത്‌ബ്ലേഡ്,ബോഡി വാമർ,150 പി.പി.ഇ കിറ്റുകൾ,150 എൻ 95 മാസ്‌കുകൾ എന്നിവയും ലഭ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു.