വാഷിംഗ്ടൺ : കുടിയേറ്റം താത്ക്കാലികമായി നിറുത്തിവയ്ക്കുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
"ഗ്രീൻ കാർഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിറുത്തിവയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പു വച്ചു. നമ്മുടെ സമ്പദ് വ്യവസ്ഥ തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കക്കാർക്ക് ജോലി സാദ്ധ്യത ഉറപ്പാക്കാനും അവരെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും."- ട്രംപ് പറഞ്ഞു.
ഗ്രീൻ കാർഡ് വിതരണം 60 ദിവസത്തേക്ക് നിറുത്തുന്നതായി കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. രണ്ടുമാസത്തേക്കാണ് വിലക്കെങ്കിലും കൊവിഡ് വ്യാപനം അടിസ്ഥാനമാക്കി പുതിയ ഉത്തരവ് നീട്ടുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും ട്രംപ് വ്യക്തമാക്കി.