തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നാളെ കോൺഗ്രസ് നേതാക്കൾ രാജ്ഭവനുമുന്നിൽ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് നടത്താൻ കേന്ദ്ര സർക്കാരിൽ കേരള ഗവർണർ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന ധർണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എം.ഹസൻ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ,കെ.എസ്.ശബരീനാഥൻ,ഡി.സി.സി പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവർ അഭിസംബോധന ചെയ്യും. ധർണയിൽ അഞ്ചുപേർ മാത്രമേ പങ്കെടുക്കുകയുള്ളുവെന്നും പ്രവർത്തകരോ അനുഭാവികളോ അഭിവാദ്യമർപ്പിക്കാൻ വരേണ്ടതില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 10 മുതൽ 4 വരെ നടക്കുന്ന ധർണയ്ക്ക് അഭിവാദ്യം അർപ്പിക്കാനാഗ്രഹിക്കുന്നവർ നേതാക്കളുടെ ഫോണിൽ ബന്ധപ്പെടാം.