തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് കേരള (ഫെർക്ക) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് മരുതംകുഴി സതീഷ്‌കുമാറും ജനറൽ സെക്രട്ടറി കോട്ടയം രാധാകൃഷ്ണപിള്ളയും സംയുക്തമായി സർക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം ഉൾപ്പെടെ അർഹതയ്ക്കുള്ള അംഗീകാരവും ജീവനക്കാർക്ക് നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.