ബെൽഗ്രേഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷനുകൾ ആവശ്യമില്ലെന്ന തന്റെ അഭിപ്രായം മാറ്റാൻ തയ്യാറാണെന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച്. കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചാൽ ടെന്നിസ് മത്സരങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്ന ചില കളിക്കാർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഒരു ഒാൺലൈൻ ചർച്ചയിലാണ് അങ്ങനെ ഒരു വാക്സിൻ കണ്ടെത്തിയാൽ താനും ഉപയോഗിക്കാൻ തയ്യാറാണെന്ന് നൊവാക്ക് പറഞ്ഞത്. നൊവാക്കും ഭാര്യ യെലനയും നേരത്തേ വാക്സിനേഷനുകൾക്ക് എതിരായിരുന്നു.