തിരുവനന്തപുരം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കായി 500 ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് എന്റെ നാട് സാംസ്കാരിക വേദി. ഭക്ഷ്യ കിറ്റുമായി മണക്കാട് നിന്ന് തിരച്ച വാഹനത്തിന്റെ ഫ്ളാഗ് ഒഫ് വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. സാസ്കാരിക വേദിയുടെ കൺവീനർ വി.എസ്. രജിത് ലാൽ, ഭാരവാഹികളായ സിബു, ജാഫർഖാൻ, ഫറോസ്, ഷജീർ, കൊഞ്ചിറവിള വിനോദ്, മണക്കാട് ഗോപാലകൃഷ്ണൻ നായർ, രാജേഷ്, രാഹുൽ, ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.