തിരുവനന്തപുരം: ശ്രീചിത്ര ജീവനക്കാരുടെ രോഗി സേവന കേന്ദ്രം മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടത്തുന്ന ഭക്ഷണ വിതരണം 40 ദിവസം പിന്നിട്ടു. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഭക്ഷണ വിതരണം ആരംഭിച്ചിരുന്നു. ദിവസേന 200ഓളം ഭക്ഷണപ്പൊതികൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്നുണ്ട്. ഇന്നലെത്തെ വിതരണം ശ്രീചിത്ര ഡയറക്ടർ ഡോ.ആശാ കിഷോറിന്റെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ നിന്നും കൊണ്ടുവരുന്നതും സ്‌പോൺസർഷിപ്പിലൂടെ ലഭിക്കുന്നതുമായ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവുമാണ് നൽകുന്നത്. ഇന്നലെ നിർധനരായ രോഗികൾക്ക് വസ്ത്രവും മഴക്കാലമായതിനാൽ കുടയും നൽകി.ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് എ.എസ് ബേബി,ജനറൽ സെക്രട്ടറി കെ.വി മനോജ് കുമാർ,എസ്. ജ്യോതി ലക്ഷ്മി, എം.ടിഅരുൺ,ആർ. വിജയകൃഷ്ണൻ,അർ. മഹേഷ്,എം.സി അശ്വതി,ഡി. വിനോദ്,സി.പി ബിനു,ടി.വി അഭിലാഷ് എന്നിവരാണ് നേതൃത്വം.