മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി. റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരികൾ 570 കോടി ഡോളറിന് (43,574 കോടി രൂപ) ഫേസ്ബുക്ക് സ്വന്തമാക്കിയതാണ് മുകേഷിന് നേട്ടമായത്. ഇടപാടിനെ തുടർന്ന്, റിലയൻസ് ഓഹരിവില കുതിച്ചതിന്റെ കരുത്തിൽ മുകേഷിന്റെ ആസ്തി 470 കോടി ഡോളർ വർദ്ധിച്ച് 4,920 കോടി ഡോളറിലെത്തി.
ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മാ ആണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മായേക്കാൾ 320 കോടി ഡോളറിന്റെ അധിക സമ്പത്ത് മുകേഷിനുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ 17-ാമതാണ് മുകേഷ്.