കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 50 രൂപ ഉയർന്ന് 4,225 രൂപയും പവന് 400 രൂപ വർദ്ധിച്ച് 33,800 രൂപയുമാണ് ഇന്നലെ വില. കഴിഞ്ഞ 14ന് കുറിച്ച റെക്കാഡാണ് ഇന്നലെ മറികടന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ ഡിമാൻഡ് കൂടിയതാണ് സ്വർണത്തിന് നേട്ടമാകുന്നത്. കഴിഞ്ഞവാരം ഔൺസിന് 1,650-70 ഡോളറുണ്ടായിരുന്ന രാജ്യാന്തര സ്വർണവില ഇന്നലെ 1,710 ഡോളറിലേക്ക് വർദ്ധിച്ചു.